Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലഹരിക്കെതിരെ കൂട്ട്...

ലഹരിക്കെതിരെ കൂട്ട് കൂടാം : ടീനേജ് ക്യാമ്പ് സമാപിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിക്കെതിരെ കൂട്ട് കൂടാം  ടീനേജ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം യൂഹാനോൻ മാർ പോളിക്കാർപ്പൊസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എല്ലാത്തരം ആസക്തികളെയും നിയന്ത്രിക്കാൻ ടീനേജിൽ സാധിച്ചാൽ ജീവിതമാവും ലഹരിയെന്ന് മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.

ഫാ ഡോ. കുര്യാക്കോസ് തണ്ണിക്കോട്ട് അധ്യക്ഷത വഹിച്ചു . ഫാ മാത്തുക്കുട്ടി , അലക്സ് മണപ്പുറത്ത് , ഡോ .റോബിൻ പി . മാത്യു എന്നിവർ പ്രസംഗിച്ചു .

വിവിധ ദിവസങ്ങളിലായി നടന്ന ക്ലാസുകൾക്ക് ഡോ. എബ്രാഹം മാർ സെറാഫിം , ഡോ.അലക്സിയോസ് മാർ യൗസേബിയോസ് , ഡോ.റ്റിജു തോമസ് ഐ ആർ എസ് , തിരുവനന്തപുരം എൻക്രിസ്റ്റോ ഫൗണ്ടേഷൻ, ഡോ. എൽസി ഉമ്മൻ , ഫാ ഡോ വർഗീസ് എബ്രാഹാം , ഡോ. വർഗീസ് മാത്യു , ഡോ.സൂര്യ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ധ്യാനം ഫാ ഡോ തോമസ് ചകിരിയിലും, ഗാന പരിശീലനത്തിന് അലക്സാണ്ടർ ജോർജ് , ജിബു കുര്യൻ തുടങ്ങിയവരും നേതൃത്വം നൽകി. മലങ്കര ഓർത്തഡോക്സ് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 65 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യാ ശ്രമം നടത്തി

കോഴിക്കോട് : കണ്ണൂരിൽ കാമുകനോടൊപ്പം ജീവിക്കുന്നതിനായി കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയിൽ വച്ചാണ് വിഷം കഴിച്ച്...

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തു

ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ലഷ്കർ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു .ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ...
- Advertisment -

Most Popular

- Advertisement -