Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസി കണ്ടക്ടർ...

കെഎസ്ആര്‍ടിസി കണ്ടക്ടർ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45 ) ആണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തലശ്ശേരിയിൽ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു സജീവ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. സ്കൂട്ടറോടിച്ച് വരുന്നതിനിടെ തെന്നി മറിഞ്ഞതാണോ അതോ നിയന്ത്രണം വിട്ട് മറിഞ്ഞതാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അധ്യാപികയുടെ ശമ്പള വിതരണത്തിൽ വീഴ്ച ; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട : നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ്...

കെൽട്രോണിൽ കോഴ്സുകൾ

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നവമാധ്യമരംഗത്ത് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലേക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ സർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്, പ്രൊഫഷണൽ ഡിപ്ലോമ...
- Advertisment -

Most Popular

- Advertisement -