Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsകുടിവെള്ള കിയോസ്കിൽ...

കുടിവെള്ള കിയോസ്കിൽ നിന്ന്  തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം: വത്സൻ തില്ലങ്കേരി

കൊല്ലം : നീലിമലയിൽ കുടിവെള്ള കിയോസ്കിൽ നിന്ന്  തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ വത്സൻ തില്ലങ്കേരി. അധികൃതരുടെ അനാസ്ഥമൂലമുണ്ടായ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും മരിച്ച ഭക്തയുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ ദേവസ്വം ബോർഡ്‌ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിൽ അപകടത്തിൽപ്പെട്ടവർക്കും മറ്റും നാളിതുവരെ എത്ര ഇൻഷുറൻസ് തുക നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡും ഇൻഷുറൻസ് കമ്പനിയും വ്യക്തമാക്കണം. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും വത്സൻ തില്ലങ്കേരി പ്രസ്താവിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച വിവരം മറച്ചുവച്ച സ്കൂളിനെതിരേ കേസ്

തിരുവനന്തപുരം : വിദ്യാർഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്ന വിവരം മറച്ചുവെച്ച സ്കൂളിനെതിരേ പോക്‌സോ കേസ്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി കൗൺസിലിങ്ങിനിടയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ അധ്യാപകനെ സസ്പെൻഡ്...

ദർശന നിർവൃതിയിൽ ചലച്ചിത്ര താരം ഗിന്നസ് പക്രു

ശബരിമല:  പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട  സന്തോഷം പങ്കുവച്ചു ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ...
- Advertisment -

Most Popular

- Advertisement -