Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതോട്ടപ്പള്ളി പൊഴി...

തോട്ടപ്പള്ളി പൊഴി മുറിക്കൽ : ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പൊഴിമുഖം സന്ദർശിച്ചു. പൊഴി മുറിക്കുന്നതോടെ മാത്രമേ കിഴക്കൻ മേഖലകളിൽ നിന്നും കുട്ടനാട്ടിൽ എത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി കളയാൻ സാധിക്കൂ.ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കളക്ടർ ജലസേചന വകുപ്പിന് നൽകി.

പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ,  ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ  തുടങ്ങിയവരും സന്ദർശനത്തിൽ കളക്ടറോടൊപ്പമുണ്ടായിരുന്നു.

അതേസമയം കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞു കണ്ടെയ്നറുകൾ കടലിലേക്ക് വീണതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ. കണ്ടെയ്‌നറുകകൾ തീരത്തടിഞ്ഞാൽ സ്‌പർശിക്കരുത്. വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും കളക്ടർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിബിജി റാം ജി തൊഴിലുറപ്പ് പദ്ധതിക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കമായി

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ വിബിജി റാം ജി തൊഴിലുറപ്പ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായാദേവി, ഇന്ദു , വൈശാഖ്...

ആഫ്രിക്കൻ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന  റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2006-2007 കാലഘട്ടത്തിൽ റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ...
- Advertisment -

Most Popular

- Advertisement -