Monday, October 12, 2026
No menu items!

subscribe-youtube-channel

HomeHealthനിലയ്ക്കലിൽ അത്യാധുനിക...

നിലയ്ക്കലിൽ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ : മന്ത്രി വീണാ ജോർജ് 

പത്തനംതിട്ട : നിലയ്ക്കലിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. 9 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്.

3 നിലകളിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാം നിലയിൽ 12 കിടക്കകളുള്ള കാഷ്യാലിറ്റി സംവിധാനം, ഒപി വിഭാഗങ്ങൾ, 7 കിടക്കകളുള്ള ഒബ്സർവേഷൻ വാർഡ്, റിസപ്ഷൻ, ലാബ്, സാമ്പിൾ കളക്ഷൻ സെന്റർ, നഴ്സസ് സ്റ്റേഷൻ, ഇൻജക്ഷൻ റൂം, ഇസിജി റൂം, ഡ്രെസിംഗ് റൂം, പ്ലാസ്റ്റർ റൂം, ഫാർമസി, സ്റ്റോർ, പോലീസ് ഹെൽപ് ഡെസ്‌ക്, ലിഫ്റ്റുകൾ, അറ്റാച്ച്ഡ് ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.

രണ്ടാം നിലയിൽ 8 കിടക്കകളുള്ള ഐസിയു, നഴ്സസ് സ്റ്റേഷൻ, എല്ലാവിധ സൗകര്യങ്ങളുള്ള മൈനർ ഓപ്പറേഷൻ തീയറ്റർ, എക്സ്റേ റൂം, 13 കിടക്കകളുള്ള വാർഡ്, ഡോക്ടർമാരുടേയും നഴ്സുമാരുടേയും മുറികൾ, കോൺഫറൻസ് ഹാൾ, ഓഫീസ്, ശുചിമുറികൾ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയിൽ 50 കിടക്കകളുള്ള ഡോർമിറ്ററി സംവിധാനമാണൊരുക്കുക.

മോഡേൺ മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നൽകും. തീർത്ഥാടന കാലത്ത് വിപുലമായ സ്പെഷ്യാലിറ്റി സേവനങ്ങളൊരുക്കും.നാട്ടുകാർക്കും ശബരിമല തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനകരമായ ആശുപത്രി നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണം ആരംഭിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ചനിലയിൽ

കോഴിക്കോട്:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛൻ പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) മരിച്ച നിലയിൽ...

ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും : കള്ളക്കടൽ പ്രതിഭാസം മൂലം കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു. ഇത്...
- Advertisment -

Most Popular

- Advertisement -