Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ഡാം...

മൂഴിയാർ ഡാം വീണ്ടും തുറക്കും: ജനങ്ങൾ ജാഗ്രത തുടരണം

പത്തനംതിട്ട: മൂഴിയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത്  മഴ ശക്തമാകുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് 28ന് രാത്രി 9-ന് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുള്ളതാണ്. ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും.

തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിൻ്റെയും, മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും  ജില്ലാ കളക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഷ്പോത്സവം ലോഗോ പ്രകാശനം

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനുവരി 22 മുതൽ ഫെബ്രുവരി 1 വരെ നഗരസഭ മൈതാനിയിൽ നടക്കുന്ന തിരുവല്ല പുഷ്പോൽസവത്തിന്റെ ലോഗോ പ്രകാശനം തിരുവല്ല നഗരസഭ അദ്ധ്യക്ഷ എസ്. ലേഖ പ്രകാശനം...

ശക്തമായ മഴ : അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത.ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട്...
- Advertisment -

Most Popular

- Advertisement -