Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം –...

തിരുവനന്തപുരം – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസുകള്‍ നീട്ടി: സമയത്തിൽ മാറ്റം

തിരുവനന്തപുരം:  തിരുവനന്തപുരം- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ (06163, 06164) സര്‍വീസുകള്‍ റെയില്‍വേ നീട്ടിയതോടെ വടക്കൻ കേരളത്തിലുള്ള യാത്രക്കാർക്ക് ആശ്വാസമായി. ആറ് സര്‍വീസുകള്‍ കൂടിയാണ് പ്രഖ്യാപിച്ചത്. സമയത്തില്‍ മാറ്റമുണ്ട്. യാത്രാതിരക്ക് കണക്കിലെടുത്താണ് പുതിയ മാറ്റം

14 സെക്കന്‍ഡ് ക്ലാസ് കോച്ചുകളുണ്ടാകും. തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ 16, 23, 30 തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. മംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ജൂണ്‍ 17, 24, ജൂലൈ ഒന്ന് ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ് നടത്തുക.

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ രാവിലെ 6.50ന് മംഗളൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്ക് ശേഷം 03.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 03:50ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തി കൂടിയ ന്യൂനമർദ്ദം : കാലവര്‍ഷം ശനിയാഴ്ചയെത്തിയേക്കും

തിരുവനന്തപുരം: മേയ് 16-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ...

ഹോസ്പിറ്റൽ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഹോസ്പിറ്റൽ ഗേറ്റ്  ജൂലൈ എട്ട് വൈകുന്നേരം ആറ് മണി മുതൽ  ഒമ്പതിന് രാവിലെ ആറു വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ഇഎസ്ഐ ഗേറ്റ് വഴി പോകേണ്ടതാണ്. 
- Advertisment -

Most Popular

- Advertisement -