Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകർണാടകയിൽ വൻ...

കർണാടകയിൽ വൻ ബാങ്ക് കവർച്ച ; 59 കിലോ സ്വർണം കവർന്നു

ബെംഗളൂരു : കര്‍ണാടകയില്‍ വന്‍ ബാങ്ക് കവർച്ച.കാനറ ബാങ്കിന്റെ വിജയപുര മംഗോളി ശാഖയിൽ നിന്ന് 58 .98 കിലോഗ്രാം സ്വർണം മോഷണം പോയി.5.20 ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട് .മെയ് 24-25 വാരാന്ത്യത്തിലാണ് സ്വർണം മോഷണം പോയതായാണ് കരുതുന്നത്.

മേയ് 25-ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകര്‍ത്തനിലയില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച സ്ഥിരീകരിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണം കണക്കുകൂട്ടി തിട്ടപ്പെടുത്താന്‍ സമയമെടുത്തതായും ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നുമാണ് വിവരം.

മോഷ്ടാക്കൾ സിസിടിവി എൻവിആർ യൂണിറ്റും അതിലെ ഹാർഡ് ഡിസ്കും നീക്കം ചെയ്തു. വായ്പയ്‌ക്ക് ഈടായി ഉപഭോക്താക്കൾ പണയം വച്ച സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടതെന്നും എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു ആഘോഷം: ഏവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന വിഷു പ്രത്യാശയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന വർഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും നിറവേറ്റുന്ന ഒന്നായിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഏവർക്കും...

Kerala Lotteries Results 20-09-2025 Karunya KR-724

1st Prize : ₹1,00,00,000/- KG 887616 (KAYAMKULAM) Consolation Prize ₹5,000/- KA 887616 KB 887616 KC 887616 KD 887616 KE 887616 KF 887616 KH 887616 KJ 887616 KK...
- Advertisment -

Most Popular

- Advertisement -