Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലഹരി വിപത്തിനെതിരെ...

ലഹരി വിപത്തിനെതിരെ കോൺക്ലേവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: ഡ്രഗ്സിറ്റ്   ലോഗോ പ്രകാശനം ചെയ്തു.

കോട്ടയം : സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി – മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി മലങ്കര ഓർത്ത‍ഡോക്സ് സുറിയാനി സഭ. ‍ഡ്രഗ്സിറ്റ് സമ്മിറ്റ് ( DRUXIT SUMMIT) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഏകദിന കോൺക്ലേവ് ജൂൺ 14 ശനിയാഴ്ച്ച സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും. മഹാരാഷ്ട്ര ഗവർണർ സി. പി . രാധാകൃഷ്ണൻ മുഖ്യാഥിതിയാകും. മത,സാമുദായിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ രാവിലെ 10  മുതൽ വൈകുന്നേരം 4 വരെ നടക്കുന്ന കോൺക്ലേവിന്റെ ഭാഗമാകും.

ഡ്രഗ്സിറ്റ് സമ്മിറ്റിന്റെ ലോഗോ  പരുമല സെമിനാരിയിൽ  നടന്ന ചടങ്ങിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിലിന് നൽകി പ്രകാശനം ചെയ്തു.

മെത്രാപ്പോലീത്താമാരായ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഹ്യൂമൻ എംപവർമെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ  ഫാ. പി.എ.ഫിലിപ്പ്, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

IDA D- SAFE പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം

തിരുവല്ല : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധവും ലക്ഷ്യമാക്കി നടപ്പാക്കുന്ന IDA D- SAFE പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ , വീട്ടിൽ വെള്ളം കയറിയവർക്ക് 10,000

തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ .വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് 10000 രൂപ ധനസഹായം നല്‍കും.വീടുകള്‍ പൂര്‍ണമായി...
- Advertisment -

Most Popular

- Advertisement -