Saturday, June 13, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 86-മത്‌ ദേഹവിയോഗ വാർഷികദിനാചരണം നാളെ ആരംഭിക്കും

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പി.ആർ.ഡി.എസ്സ് ) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 86-മത് ദേഹവിയോഗ വാർഷികദിനാചരണം ജൂൺ 15 മുതൽ 29 വരെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശാഖകളിലുമായി ഉപവാസ ധ്യാനത്തോടെയും വ്രതാനുഷ്‌ഠാനങ്ങളോടെയും നടക്കും.

ദേഹവിയോഗ ഉപവാസദിനാചരണത്തിന്റെ ഭാഗമായി ജൂൺ 28 ന്  സഭാ ശാഖകളിൽ നിന്നും പൊയ്കയിലേയ്ക്കെത്തുന്ന പദയാത്രീകരെ ഇരവിപേരൂർ ജംഗ്ഷനിൽ സഭാനേതൃത്വം സ്വീകരിയ്ക്കും. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ എത്തിച്ചേരുന്ന പദയാത്രീകരെ ഗുരുകുല സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പ്രത്യേക പ്രാർത്ഥന നടത്തിയതിന് ശേഷം സഭാ പ്രസിഡൻ്, വൈസ് പ്രസിഡന്റ്,ഗുരുകുല ശ്രേഷ്ഠൻ, ഉപശ്രേഷ്ഠൻന്മാർ, ഗുരുകുല സമിതിയംഗങ്ങൾ, മേഖലാ ഉപദേഷ്ടാ പ്രതിനിധികൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

ശ്രീകുമാര ഗുരുദേവ ദേഹവിയോഗ ദിനമായ ജൂൺ 29  ന് പുലർച്ചേ 5.30 ന് വിശുദ്ധ കുടിലിൽ സഭാ പ്രസിഡൻ്റ് വൈ.സദാശിവന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക അനുസ്‌മരണ പ്രാർത്ഥന നടത്തും. രാവിലെ 8 ന് സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ, ഗുരുകുലശ്രേഷ്ഠൻ  എം.ഭാസ്‌ക്കരൻ ആത്മീയ പ്രഭാഷണങ്ങൾ നടത്തും.

ഉപവാസ ധ്യാനദിനങ്ങളിൽ സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ കെ.ഡി. സീത്കുമാർ, റ്റി.കെ. അനീഷ് , ഖജാൻജി ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ സഭയുടെ വിവിധ ശാഖകൾ സന്ദർശിച്ച് യോഗങ്ങൾ നടത്തും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 05-10-2025 Samrudhi SM-23

1st Prize Rs.1,00,00,000/- MC 275170 (THIRUR) Consolation Prize Rs.5,000/- MA 275170 MB 275170 MD 275170 ME 275170 MF 275170 MG 275170 MH 275170 MJ 275170 MK 275170...

ശബരിമല തീർത്ഥാടനം : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സഹായത്തിനും പ്രചാരണത്തിനുമായി ഇന്‍ഫര്‍മേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ ...
- Advertisment -

Most Popular

- Advertisement -