Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുന്നപ്രയിലെ കുടിവെള്ള...

പുന്നപ്രയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം :  കുഴൽ കിണർ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽ കിണറിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്തിലെ ഏഴ് മുതൽ 11 വരെയുള്ള വാർഡുകളും പുന്നപ്ര തെക്ക് പഞ്ചായത്തിലെ കരിമ്പാവളവും ഉള്‍പ്പെടുന്ന കിഴക്കൻ ഭാഗങ്ങൾക്കും  പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാകും. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷയായി.

എച്ച് സലാം എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 5,14, 617 രൂപയും പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,25000 രൂപയും ഉൾപ്പെടെ ആകെ 10,39,617 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വാട്ടർ വർക്സ് പമ്പ് ഹൗസിലാണ് കുഴൽ കിണർ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചടയമംഗലം ജടായുപ്പാറയിലേക്ക്  പടവുകൾ പണിയുന്നതിലേക്ക് ധനസമാഹരണം തുടങ്ങി

കൊല്ലം: ചടയമംഗലം ജടായുപ്പാറയിലേക്ക് നടന്നുകയറുവാൻ  പടവുകൾ പണിയുന്നതിലേക്ക് ചെന്നൈയിൽ ധനസമാഹരണം ഊർജിതപ്പെടുന്നതിന് വിവിധ ആധ്യാത്മിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ യോഗം തീരുമാനിച്ചു. അണ്ണാ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ഭക്തജന യോഗം പദം...

ഓപ്പറേഷൻ സിന്ദൂർ ; 6 പാക് സൈനിക വിമാനങ്ങൾ തകർത്തു : വ്യോമസേന മേധാവി

ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിം​ഗ്. അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവുമാണ്...
- Advertisment -

Most Popular

- Advertisement -