Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochi15,000 രൂപയുടെ...

15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്കെന്ന് പോസ്റ്റ് : ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്

കൊച്ചി : നടിയും അവതാരികയുമായ ആര്യയുടെ ഉടമസ്ഥയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്.15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്ക് നൽകാമെന്ന് പോസ്റ്റിട്ടാണ് തട്ടിപ്പ് നടന്നത് .ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായി. പിന്നിൽ ബിഹാറിൽ നിന്നുള്ള ആളുകളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചാണ് തട്ടിപ്പ്.പോസ്റ്റിൽ ഫോൺ നമ്പറുമുണ്ടായിരിക്കും. ഫോൺ നമ്പറിൽ വിളിച്ച് പണം അയയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു നൽകും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും.ഇത്തരത്തിലുള്ള പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. ആര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ ധനു ഒന്നിന് ഭക്തജനസാഗരമായി

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ശബരിമല തീർത്ഥാടനത്തിന് എത്തിയത് ധനു ഒന്നിന് ആയിരുന്നു.87967തീർത്ഥാടകരാണ് പതിനെട്ടാം പടി കയറി ശബരീശനെ ദർശിച്ചത്. സ്പോട്ട് ബുക്കിങ്ങിലൂടെ 19110 തീർത്ഥാടകർ ദർശനത്തിന്...

പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ആറന്മുള : തിരക്കേറിയ ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിലെ  പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിൽ കുപ്പിക്കഴുത്തു പോലെ സ്ഥിതി ചെയ്യുന്ന പാലം ബലക്ഷയം കാരണം ഏതു...
- Advertisment -

Most Popular

- Advertisement -