Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeAgricultureസംസ്ഥാന കർഷക...

സംസ്ഥാന കർഷക അവാർഡ് 2024 : ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം

പത്തനംതിട്ട: കാർഷികോല്പാദന മേഖലയിൽ ഓരോ വർഷവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ  നൽകുന്ന സംസ്ഥാന കർഷക അവാർഡുകളിലേക്ക് ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം.

ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക (50000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്), കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് (ഫലകം, സർട്ടിഫിക്കറ്റ്), അതത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന് നൽകുന്ന അവാർഡ് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്), വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), എഞ്ചിനീയർ-കൃഷി (ഫലകം, സർട്ടിഫിക്കറ്റ്) എന്നിങ്ങനെ  6 പുതിയ അവാർഡുകൾക്കൊപ്പം കഴിഞ്ഞ വർഷം നൽകിയ 40 വിഭാഗങ്ങളിലെ അവാർഡുകൾ ഉൾപ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിർദ്ദേശം ക്ഷണിച്ചിരിക്കുന്നത്.

കർഷകർക്ക് അവരുടെ അപേക്ഷകൾ അതത് കൃഷിഭവനുകളിൽ ജൂലൈ 23 നകം സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോം, കൃഷി ഭൂമിയുടെ രേഖകളും നടപ്പാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും സഹിതം  സമർപ്പിക്കണം.
അപേക്ഷയും വിശദ വിവരവും കൃഷി വകുപ്പ് വെബ്സൈറ്റായ  www.keralaagriculture.gov.in -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ : 0468 2222597

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡൽഹി: പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു (37) വാഹനാപകടത്തില്‍ മരിച്ചു.  സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ സിദ്ധു സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഹർമന്റെ കാർ പൂർണമായും തകർന്നു. ​ഗായകൻ...

സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും

തിരുവനന്തപുരം : സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും. സെറ്റോയുടെ ആഭിമുഖ്യത്തിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷനേതാവ് വി...
- Advertisment -

Most Popular

- Advertisement -