Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsകള്ളവോട്ട് നടന്നെന്ന...

കള്ളവോട്ട് നടന്നെന്ന പരാതിയിൽ മൂന്ന്  പേർക്ക് സസ്പെൻഷൻ

പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ 3 പേർക്ക് സസ്പെൻഷൻ. 2 പോളിങ് ഓഫിസർമാരെയും ഒരു ബൂത്ത് ലെവൽ ഓഫീസറെയുമാണ് സസ്പെൻഡ് ചെയ്തത്. ആറന്മുള പഞ്ചായത്തിലെ മെഴുവേലി കാരിത്തോട്ട സ്വദേശിനി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. ദീപ, കല എം.തോമസ് എന്നീ പോളിങ് ഓഫിസർമാരെയും ബി എൽ ഒ അമ്പിളിയെയുമാണ് സസ്പെൻഡ് ചെയ്തത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി പരിഗണിക്കും.

കളളവോട്ട് ചെയ്യാൻ പഞ്ചായത്ത് അംഗവും ബി എൽ ഒ യും കൂട്ടുനിന്നെന്നും ആക്ഷേപം ഉയർന്നിരുന്നു. കളളവോട്ട് നടന്നുവെന്ന് കാട്ടി എൽഡിഎഫ് ആണ് വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകിയത്.

സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം എൻവിഎസ്-02 വിജയം

ബെംഗളൂരു : ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണമായ എൻവിഎസ്-02 ന്റെ വിക്ഷേപണം വിജയം.രാവിലെ 6.23നു ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്ന ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ 19ആം മിനിറ്റിൽ നിർണായക ഭ്രമണ പഥത്തിലെത്തി .സ്ഥാനനിർണയം, നാവിഗേഷൻ, സമയം...

പാണ്ഡവിയ മഹാവിഷ്ണു സത്രം: നാരായണീയ യജ്ഞം ഉദ്ഘാടനം ഇന്ന്

ചങ്ങനാശേരി: തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവിയമഹാവിഷ്ണു സത്രത്തിന് മുന്നോടിയായി 51 ദിനം നീണ്ടുനിൽക്കുന്ന മഹാനാരായണീയ യജ്ഞത്തിന് ഇന്ന്  തുടക്കമാകും. രാവിലെ 8 ന് നാരായണീയ യജ്ഞം ഗോവ ഗവർണർ അഡ്വ....
- Advertisment -

Most Popular

- Advertisement -