Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsനമ്പർ പ്ലേറ്റ്...

നമ്പർ പ്ലേറ്റ് മറച്ച ബൈക്കുകളിൽ  അഭ്യാസപ്രകടനം: യുവാക്കൾക്കെതിരെ കേസ്

തിരുവല്ല: നമ്പർ പ്ലേറ്റ് മറച്ച രണ്ട് ബൈക്കുകളിൽ മൂന്നുപേർ വീതം റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് തിരുവല്ല പോലീസ്.  കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തിരുവല്ല ചെങ്ങന്നൂർ റോഡിൽ കുരിശുകവലയ്ക്ക് സമീപമാണ് തിരുവല്ല പോലീസ് ഇവരെ തടഞ്ഞ് പിടികൂടിയത്. ബൈക്കുകൾ അപാകമായും അശ്രദ്ധയോടെയും അപകടകരമായ വിധത്തിലും ഓടിച്ചതിന് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു.

തിരുവല്ല തിരുമൂലപുരം കുരുടൻ മലയിൽ ദേവപ്രയാഗ് (21), തിരുവല്ല കുറ്റൂർ വെൺപാല നീലിമാ ഭവനം വീട്ടിൽ ബിച്ചു (20) എന്നിവരാണ് അറസ്റ്റിലായത്.  തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ നിർദ്ദേശപ്രകാരം എസ് ഐ രവിചന്ദ്രനാണ്  കേസുകൾ രജിസ്റ്റർ ചെയ്തത്.

തുടർന്ന് പോലീസ് മോട്ടോർ വെഹിക്കിൾ അധികൃതർക്ക് റിപ്പോർട്ട് നൽകി. ഇവർ ഒരു ബൈക്കിന് 7500 രൂപ പിഴയീടാക്കി. മോട്ടോർസൈക്കിൾ രൂപമാറ്റം വരുത്തിയതിന് 5000 രൂപയും, നിയമം ലംഘിച്ച് മൂന്നുപേർ സഞ്ചരിച്ചതിന് 2000 രൂപയും എന്ന കണക്കിനാണ് പിഴയിട്ടത്. രണ്ടാമത്തെ ബൈക്കിന് മൂന്നുപേർ സഞ്ചരിച്ചതിന്റെ പേരിൽ തിരുവല്ല പോലീസ് പെറ്റി കൊടുക്കുകയും ചെയ്തു. നമ്പർ പ്ലേറ്റ് മറിച്ച് ന്യൂജൻ ബൈക്കുകളിലാണ് മൂന്നുപേർ വീതം അഭ്യാസപ്രകടനം നടത്തിയത്. നടപടികൾക്ക് ശേഷം ഇന്നലെ വാഹനങ്ങൾ ഉടമകൾക്ക് വിട്ടുകൊടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേർത്തല- തുറവൂർ- പമ്പ കെഎസ്ആർടിസി ബസ് സർവീസ് ഫ്‌ലാഗ് ഓഫ് ചെയ്തു

ചേർത്തല: ചേർത്തല- തുറവൂർ- പമ്പ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് മന്ത്രി പി പ്രസാദ് ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷിമന്ത്രി പി പ്രസാദിന്റെ ആവശ്യപ്രകാരമാണ് മണ്ഡല- മകരവിളക്ക് കാലത്ത് തുറവൂർ മഹാക്ഷേത്രത്തെയും...

നേപ്പാളില്‍ മണ്ണിടിച്ചിലില്‍ 63 യാത്രക്കാരുമായി രണ്ട് ബസ്സുകള്‍ നദിയില്‍വീണു കാണാതായി

കാഠ്മണ്ഡു : നേപ്പാളില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് യാത്രക്കാരുമായി പോയ രണ്ട് ബസ്സുകള്‍ നദിയില്‍ വീണു കാണാതായി . മദന്‍-ആശ്രിത് ഹൈവേയില്‍ ത്രിശൂലി നദിക്ക് സമീപമാണ് പുലര്‍ച്ചെ അപകടമുണ്ടായത്. രണ്ട് ബസുകളിലുമായി ബസ് ഡ്രൈവർമാരടക്കം...
- Advertisment -

Most Popular

- Advertisement -