Sunday, June 14, 2026
No menu items!

subscribe-youtube-channel

HomeNewsഓണക്കാലത്തെ യാത്ര...

ഓണക്കാലത്തെ യാത്ര ഉഷാറാക്കാൻ  കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകൾ  വരുന്നു

തിരുവനന്തപുരം : ഓണക്കാലത്തെ യാത്ര ഉഷാറാക്കാൻ  കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകൾ  വരുന്നു.  ബിഎസ് 6 വിഭാഗത്തിലുള്ള നൂറ്റിനാല്‍പ്പതോളം ബസുകളാണ് ഓണത്തിനുമുമ്പ് നിരത്തിലിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്യും.

കെഎസ്ആര്‍ടിസിക്ക് 2019 നുശേഷം ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലിങ്ക് ബസുകള്‍ എന്നിവ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തുടര്‍വര്‍ഷങ്ങളിലും ബസുകള്‍ വാങ്ങിയിരുന്നെങ്കിലും അവ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. ഇത്തവണ സ്വിഫ്റ്റിലും ബസുകള്‍ ലഭിക്കും.

എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍ എന്നീ മൂന്നു വിഭാഗത്തിലാണ് ബസുകള്‍. ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരു നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ്. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. ആംബിയന്‍ ലൈറ്റിങ്ങുമുണ്ട്.

സ്ലീപ്പര്‍ ബസിലെ ബെര്‍ത്തില്‍ എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് സ്പേസ് എന്നിവയുമുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ്. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റുകളില്‍ 50 സീറ്റുണ്ടാകും. മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവി, പുറത്തും അകത്തുമായി അഞ്ച് കാമറയും സ്ഥാപിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ നിറമാണെങ്കിലും ഡിസൈനില്‍ മാറ്റമുണ്ട്. മള്‍ട്ടി ആക്സില്‍ വോള്‍വോ എസി സീറ്റര്‍, ഒമ്പത് മീറ്ററിന്റെ ഓര്‍ഡിനറി ബസ് എന്നിവയും ഉടന്‍ എത്തും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ എന്നിങ്ങനെ 164 ബസുകള്‍ ഈ മാസം പുറത്തിറക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.

ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.  പുതിയ ബസുകള്‍ കനകക്കുന്നില്‍ 22 മുതല്‍ 24 വരെ ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലെർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും 15–ാം തീയതിവരെ പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .മെയ് 12ന്...

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രത പാലിക്കണം : ആരോഗ്യമന്ത്രി

തിരുവനന്തപുരം : വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം....
- Advertisment -

Most Popular

- Advertisement -