Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപൊലീസ് ഉദ്യോഗസ്ഥരെ...

പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ

ആലപ്പുഴ : ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്ക് എന്നയാളെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായാണ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഹെനോക്കിന്റെ വീട്ടിലെത്തിയപ്പോളായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥരായ സേവ്യറും ശ്യാംകുമാറിനും തടസം നേരിടേണ്ടി വന്നതായി പൊലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് വീട്ടിലേക്ക് എത്തിയ പ്രതികൾ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തെ തുടർന്ന്, കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ നിന്നും അധിക പൊലീസുകാർ സ്ഥലത്തെത്തി ഹെനോക്കിനെ കസ്റ്റഡിയിൽ എടുത്തു.

ജോലി തടസ്സപ്പെടുത്തിയതിനും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരിൽ ചിങ്ങത്തിലെ മൂന്ന് ദിവസങ്ങളിൽ ബുക്ക് ചെയ്തതു ആയിരത്തിലേറെ വിവാഹങ്ങൾ

തൃശൂർ: ചിങ്ങമാസത്തിലെ 3 ദിവസങ്ങളിലായി ഗുരുവായൂരിൽ ബുക്ക് ചെയ്തതു 1080 വിവാഹങ്ങൾ. ഇതിൽ 23-ന് 422 വിവാഹങ്ങളും, 30-ന് 338 വിവാഹങ്ങളും, സെപ്റ്റംബർ 12-ന് 320 വിവാഹങ്ങളുമാണ് ബുക്ക് ചെയ്തിട്ടുള്ളത്. തലേന്നു വരെ...

Kerala Lotteries Results 28-03-2026 Summer Bumper BR-108

1st Prize Rs.10,00,00,000/- SB 517026 (PALAKKAD) Consolation Prize Rs.1,00,000/- SA 517026 SC 517026 SD 517026 SE 517026 SG 517026 2nd Prize Rs.1,00,00,000/- SE 660573 (CHITTUR) 3rd Prize Rs.5,00,000/-...
- Advertisment -

Most Popular

- Advertisement -