Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനതല ട്രാൻസ്ജെൻഡർ...

സംസ്ഥാനതല ട്രാൻസ്ജെൻഡർ കലോത്സവം കലാരത്ന പുരസ്കാരം ആലപ്പുഴ ജില്ലയ്ക്ക്

കോഴിക്കോട് : കോഴിക്കോട്  നടന്ന സംസ്ഥാനതല ട്രാൻസ്ജെൻഡർ കലോത്സവത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും പങ്കെടുത്ത ജാനകി രാജ് കലാരത്ന പുരസ്കാരം കരസ്ഥമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലയിൽ നിന്നുമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾ പങ്കെടുത്ത സംസ്ഥാന തല കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കലാരത്ന ജാനകിരാജ് പിടിച്ചെടുത്തത്.

സെമി ക്ലാസിക്കൽ നൃത്തം, കവിത പാരായണം, കുച്ചിപ്പുടി ഭരതനാട്യം, നാടോടി നൃത്തം  എന്നീ ഇനങ്ങളിൽ   മത്സരിച്ച ജാനകിരാജ്  എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി.മൂന്നു ദിവസമായി നടന്നു വരുന്ന കലോത്സവത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് എത്തി.

സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ജാനകിരാജിന് പുരസ്കാരം സമ്മാനിച്ചു. സംസ്ഥാനതലത്തിൽ  59 പോയിന്റ് നേടി ആലപ്പുഴ ജില്ലയ്ക്ക് എട്ടാം സ്ഥാനവും ലഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അടൂർ: മങ്ങാട് ഗണപതി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2023...

തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ 54-കാരൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് 54-കാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം.കുളത്തൂപ്പുഴ വനം റെയ്ഞ്ച്  പരിധിയില്‍പ്പെട്ട വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു(54)വാണ് കൊല്ലപ്പെട്ടത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ...
- Advertisment -

Most Popular

- Advertisement -