Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorക്രിക്കറ്റ് ബാറ്റിനുള്ളില്‍ ...

ക്രിക്കറ്റ് ബാറ്റിനുള്ളില്‍  കഞ്ചാവ് കടത്ത് ചെങ്ങന്നൂരില്‍ യുവാക്കള്‍ പിടിയില്‍

ചെങ്ങന്നൂർ: ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ പിടിയിൽ. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്  യുവാക്കള്‍ പിടിയിലായത്.  16 ക്രിക്കറ്റ് ബാറ്റുകള്‍ക്കുള്ളില്‍ നിറച്ചനിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവ് 15 കിലോയോളം വരുമെന്ന എക്‌സൈസ് സംഘം പറഞ്ഞു. അറസ്റ്റിലായവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.

ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിന്ന് ഇവരെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ തിരുപന്ത മഹോത്സവം നാളെ

തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുപന്ത മഹോത്സവം ഏപ്രിൽ 6 ന് നടക്കും. യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിലാണ് മഹോത്സവം നടത്തുന്നത്. 6 -ന് രാവിലെ...

സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പ് ആരംഭിച്ചു

ചങ്ങനാശ്ശേരി : സർഗക്ഷേത്ര വിമൻസ് ഫോറവും ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റലും ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മാമോഗ്രാം പരിശോധനയും പാപ്പ് സ്മിയർ പരിശോധനയും...
- Advertisment -

Most Popular

- Advertisement -