Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പി...

പെരിങ്ങര പി എം വി സ്കൂളിൽ സപ്തദിന സ്പെഷ്യൽ ക്യാംമ്പ്

തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളജ് എൻ എസ് എസ് യൂണിറ്റ് സപ്തദിന സ്പെഷ്യൽ ക്യാംമ്പ് പെരിങ്ങര പി എം  വി സ്കൂളിൽ ആരംഭിച്ചു. സ്കൂളിൽ പച്ചക്കറി തോട്ടം, സാമൂഹ്യ ബോധവൽക്കരണം, സോഷ്യോ എക്കോണമി ആരോഗ്യ സർവ്വേ, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.

പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ സോമൻ താമരച്ചാലിൽ ക്യാംമ്പ് ഉത്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ ഡോ. മാത്യൂ വർക്കി റ്റി ക്കെ അദ്ധ്യക്ഷത വഹിച്ചു.

ട്രഷറാർ തോമസ് മാത്യൂ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേർസ് ഡോ. പി.ജി വർഗീസ്, ഡോ. അനിത, ഡോ. ശ്രീലത, തിരുവല്ല നഗരസഭ കൗൺസിലർ ഡോ. റജിനോൾഡ് വർഗീസ്, എൻ എസ് എസ് ലേഡി സെക്രട്ടറി അഥീന എന്നിവർ പ്രസംഗിച്ചു.110 കുട്ടികൾ പങ്കെടുകുന്ന ക്യാംമ്പ് സെപ്റ്റംബർ 2 ന് സമാപിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനത്തിന്റെ പിൻടയറിൽ ഒളിച്ച് അഫ്​ഗാൻ ബാലൻ ഇന്ത്യയിലെത്തി

ന്യൂഡൽഹി : വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് 13 വയസ്സുള്ള അഫ്ഗാൻ ബാലൻ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി .കാബൂളിലെ ഹമീദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച്ച രാവിലെ 8:46 ന് പുറപ്പെട്ട...

തൃശ്ശൂരിൽ സ്ത്രീയുടെ കൊലപാതകം : മകളും കാമുകനും അറസ്റ്റിൽ

തൃശ്ശൂര്‍ : തൃശ്ശൂരിൽ വയോധികയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(77)യുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യ(45)യും കാമുകൻ നിധിനും(29) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് വീടിനു സമീപത്ത് റോഡരികിൽ...
- Advertisment -

Most Popular

- Advertisement -