Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeEducationസ്കൂളുകള്‍ ഇന്ന്...

സ്കൂളുകള്‍ ഇന്ന് അടയ്ക്കും: സെപ്റ്റംബര്‍ എട്ടിന്  വീണ്ടും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും. ഇന്നു നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും സ്‌കൂളുകള്‍ തുറക്കും.

സ്‌കൂളുകളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും.

എന്നാൽ ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാര്‍ത്തോമാ കോളേജിൽ അസോസിയേഷന്‍ ഉത്ഘാടനവും  സെമിനാറും

തിരുവല്ല: മാര്‍ത്തോമാ കോളേജ് ഡിപ്പാര്‍ട്മെന്‍റ് ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അസോസിയേഷന്‍ ഉത്ഘാടനവും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിംഗ് എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറും നടത്തി. റവ. അനി അലക്സ് കുര്യന്‍ ഉത്ഘാടനം...

മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി : കലാഭവൻ ഗ്രൂപ്പിലെ മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസ് (51) അന്തരിച്ചു. ഷൂട്ടിങ് കഴിഞ്ഞ് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂംബോയിയാണ് കട്ടിലിൽ മരിച്ച...
- Advertisment -

Most Popular

- Advertisement -