Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലാതല ഓണഘോഷം...

ജില്ലാതല ഓണഘോഷം ഇന്ന് ആരംഭിക്കും

പത്തനംതിട്ട : സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പത്തനംതിട്ട നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയിലെ ഓണഘോഷ പരിപാടികള്‍ ഓഗസ്റ്റ് 30 ശനിയാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ 8 വരെ സംഘടിപ്പിക്കും. പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ ഇന്ന് വൈകിട്ട് 5.30 ന് ജില്ലാതല ഓണഘോഷത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ടൗണ്‍ സ്‌ക്വയറില്‍ എത്തിചേരുന്നതോടെയാണ് ഉദ്ഘാടനപരിപാടി ആരംഭിക്കുന്നത്.

നിയമസഭാഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളാകുന്ന ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദ്, എഡിഎം ബി ജ്യോതി, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍ കുമാര്‍, ഡിടിപിസി സെക്രട്ടറി കെ.ആര്‍ ജയറാണി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാതല ഓണഘോഷ പരിപാടി സെപ്റ്റംബര്‍ എട്ടിന് അവസാനിക്കും. എല്ലാ ദിവസവും കലാപരിപാടികള്‍ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിശക്തമായ മഴ : നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് : രണ്ട് ജില്ലകളിലും കോട്ടയത്തെ 3 താലൂക്കുകളിലും വെള്ളിയാഴ്ച അവധി

കോട്ടയം : സംസ്ഥാനത്ത് കനത്ത ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത.നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് .കനത്ത മഴയെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കോവിഷീൽഡിന് പാർശ്വഫലങ്ങൾ : സമ്മതിച്ച് നിർമാതാക്കൾ

ന്യൂഡൽഹി : കോവിഡ് വാക്‌സിനായ കോവിഷീൽഡിന് അപൂർവ പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കളായ അസ്ട്രാസെനക. കമ്പനി ഉൽപാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവരിൽ അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും ചെയ്യുന്ന...
- Advertisment -

Most Popular

- Advertisement -