Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ്...

ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചത് –  ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം: തന്നെ ആക്രമിച്ചവര്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മറുനാടന്‍ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു.

കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.അക്രമികളെ പുറത്തുണ്ടായിരുന്നവരില്‍ ചിലര്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഷാജന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞു.

ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഒരുവിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവജനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കണം : മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി : ഈ കാലഘട്ടത്ത് ഏറ്റവും ആവശ്യമായത് സമാധാനം ഉണ്ടാകുവാനാണ്. അതിനായി യുവജനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് നല്ല ഒരു ലോകം കെട്ടിപ്പെടുത്താന്‍ തയ്യാറാകണമെന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ്...

കുന്നംകുളത്ത് സ്കൂളിനു സമീപത്തെ പാടത്ത് സ്ഫോടക വസ്തു കണ്ടെത്തി

തൃശൂർ:കുന്നംകുളത്ത് സ്കൂളിന് സമീപത്തുള്ള പാടത്ത് നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവാണ് എന്നാണ് പ്രാഥമിക നി​ഗമനം.മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർ‌മോക്കോൾ പെട്ടിയിൽ നിന്ന് ഉ​ഗ്രശേഷിയുള്ള സ്ഫോടക വസ്തു ലഭിച്ചത്.നാട്ടുകാർ...
- Advertisment -

Most Popular

- Advertisement -