Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും  വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.

ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ദേവസ്വം ബോർഡിന്‍റെ  പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ  ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തു കൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്‍കി.

സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും  പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും  കോടതി ചോദിച്ചു. ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വേണമെന്നും കോടതി  ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക:  തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച...

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ‌ വെട്ടേറ്റു മരിച്ചു

കണ്ണൂർ : കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ‌ വെട്ടേറ്റു മരിച്ചു.ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ഇന്നലെ രാത്രിയാണ് സംഭവം. ബംഗാൾ സ്വദേശി ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ്...
- Advertisment -

Most Popular

- Advertisement -