Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ സ്വാമിക്ക്...

ശ്രീവല്ലഭ സ്വാമിക്ക് കറുകയും നെയ്യുമായി മുട്ടാർ ചെറുശ്ശേരി കുടുംബാംഗങ്ങൾ എത്തി

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഉത്രാട നാളിൽ നടന്നു വരുന്ന നെയ്യും കറുകയും സമർപ്പണം ഈ വർഷവും ആചാരപരമായി നടന്നു. നാറ്റാണ്ടുകളായി മുട്ടാർ ചെറുശ്ശേരി കുടുംബത്തിൽ നിന്നും ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിക്കുന്ന ചടങ്ങാണ് മുടക്കം കൂടാതെ ഈ വർഷവും നടന്നത്. കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗങ്ങളായ കൃഷ്ണ കുറുപ്പിൻ്റെയും വിജയമ്മയുടെയും നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഒത്തുച്ചേർന്ന് ആണ് ആചാരം തെറ്റാതെ ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിച്ചത്.

ക്ഷേത്രത്തിൽ എത്തിച്ചേർന്ന കുടുംബാംഗങ്ങളെ  ദേവസ്വം ഉദ്യോഗസ്ഥരുടെയും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.എം. മോഹനൻ നായരുടെയും വൈസ് പ്രസിഡൻ്റ് ഷാബുവിൻ്റെയും സെക്രട്ടറി ബി.ജെ. സനിൽ കുമാറിൻ്റെയും  നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആചാരപരമായി സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിച്ച് ഭഗവാന് നെയ്യും, കറുകയും സമർപ്പിച്ചു.

ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന തിരുവോണ നാളായ ഇന്ന്  ഭഗവാന് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജകൾ നടക്കും. ഉച്ചയ്ക്ക് നടക്കുന്ന തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി ഡി സന്തോഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം  ചെയ്യും. രാത്രി ശ്രീവല്ലഭ സ്വാമിയും മഹാസുദർശനമൂർത്തിയും ആനപ്പുറത്ത് എഴുന്നെള്ളി കാഴ്ച ശ്രീബലി നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരക്ക് വർധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായത് നേട്ടം : ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല : മണ്ഡലകാലം ആരംഭിച്ച് 14 ദിവസങ്ങൾ പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. സന്നിധാനം...

ഓതറ പുതുക്കുളങ്ങരയിൽ വലിയ പടയണിക്ക്  തുടക്കമായി

തിരുവല്ല: ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിൽ ചൂട്ടുപടയണിക്ക് ശേഷമുള്ള വലിയ പടയണിക്ക്  ചൊവ്വാഴ്ച (17)രാത്രി തുടക്കമായി. വൈകിട്ട് വെറ്റ പുകയില സമർപ്പണത്തോടെയാണ് വലിയ പടയണി ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര നടയിൽ ഗജമണ്ഡപത്തിൽ ഭദ്രദീപം കൊളുത്തിയ...
- Advertisment -

Most Popular

- Advertisement -