Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruമൂകാംബിക ക്ഷേത്രത്തിൽ...

മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപ വിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച്  ഇളയരാജ

ബാംഗ്ലൂർ : ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപ വിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ എൻ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും ചിത്രങ്ങളും അഡിഗ പങ്കുവച്ചിട്ടുണ്ട്.

മൂകാംബിക ക്ഷേത്രത്തിൽ എല്ലാ വിഭാഗം ജനങ്ങളും എത്തുന്നുണ്ട്. 31 വർഷത്തോളം മൂകാംബിക ദേവിയുടെ പ്രധാന അർച്ചകരിൽ ഒരാളായിരുന്ന കെ.എൻ നരസിംഹ അഡിഗയുടെ പിൻഗാമിയായി  അദ്ദേഹത്തിന്റെ മകൻ കെ.എൻ സുബ്രഹ്മണ്യ അഡിഗയാണ് ഇപ്പോൾ ക്ഷേത്രത്തിലെ പൂജകൾ നടത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തളത്ത് വൻ കഞ്ചാവ് വേട്ട: ഒരാൾ  പിടിയിൽ

പത്തനംതിട്ട : പന്തളത്ത് പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയിൽ ഒരാളെ  അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുസംഘത്തിലെ  മുഖ്യകണ്ണിയായ പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശി  കാശിനാഥ് മൊഹന്ത് (56 ) ആണ് മൂന്നര കിലോ കഞ്ചാവുമായി ...

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. ആശ വർക്കർ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -