Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamറേഷൻ വ്യാപാരിയെ...

റേഷൻ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി ആരോപണം

കോട്ടയം :  അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ റേഷൻ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി ആരോപണം. കോട്ടയം അതിരമ്പുഴ സ്വദേശി തോമസ് കെ.സിയെ ആണ് കടയിലെ കാർഡുകാരൻ കൂടിയായ വ്യക്തി അക്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.  റേഷൻ കടയിൽ എത്തി സാധനം വാങ്ങി പോയ വ്യക്തിയാണ് വൈകുന്നേരത്തോടെ കടയിൽ എത്തി മർദ്ദിച്ചത്.

മണ്ണെണ്ണയോടെപ്പം തനിക്ക് വേണ്ടാത്ത അരി എന്തിന് ബില്ല് ചെയ്തു എന്ന് ചോദിച്ചാണ് ഇയാൾ വ്യാപാരിയെ ആക്രമിച്ചത്. തലയ്ക്കും ദേഹത്തും പരിക്കുപറ്റിയ തോമസ് കെ.സി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അകാരണമായി റേഷൻ വ്യാപാരിയെ മർദ്ദിച്ച വ്യക്തിക്കെതിരെ പോലിസ് കർശന നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് പ്രസിഡൻ്റ് ജിമ്മി തോമസ് ജനറൽ സെകട്ടറി അരവിന്ദ് പി.ആർ എന്നിവർ ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു

കോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്....

24 മണിക്കൂറും പ്രവർത്തിച്ച് ശബരിമല വിശുദ്ധി സേന വാളണ്ടിയർമാർ

ശബരിമല: പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട വിശുദ്ധി സേന വാളണ്ടിയർമാർ 24 മണിക്കൂറും പ്രവർത്തിച്ച് ശബരിമലയും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു . ദേവസ്വം...
- Advertisment -

Most Popular

- Advertisement -