Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ നഗരസഭ...

ആലപ്പുഴ നഗരസഭ മോട്ടോര്‍ ബോട്ട് മൃഗാശുപത്രി പ്രവര്‍ത്തനം തുടങ്ങി

ആലപ്പുഴ: നഗരസഭയുടെ മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ആഴ്ചയിൽ രണ്ടുദിവസം (ചൊവ്വ, വെള്ളി) വാഹന സൗകര്യമില്ലാത്ത ആലപ്പുഴ നഗരസഭയുടെ കിഴക്കൻ മേഖലകളിലും കുട്ടനാട് മേഖലകളിലും മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രി സർവീസ് നടത്തി ക്ഷീരകർഷകർക്ക് സേവനം നൽകും.

വളർത്തു മൃഗങ്ങൾക്ക് വാക്സിനേഷൻ, ചികിത്സ, കൃത്രിമ ബീജസങ്കലനം എന്നിവയും ലഭിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് പ്രവർത്തനം. സീനിയർ വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർ എന്നിവരുടെ സേവനം ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴ ബോട്ട് ജെട്ടിയ്ക്കു സമീപം നടന്ന ചടങ്ങിൽ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമെന്ന വാർത്തകൾ വ്യാജം: തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍...

കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപ്പിടിത്തം : മരണം 41 ആയെന്നു റിപ്പോർട്ട്

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 41 ആയെന്നു റിപ്പോർട്ട് .3 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട് .അൻപതിലേറെപ്പേർക്കു പരുക്കേറ്റു.മരിച്ചവരിൽ മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മംഗഫിലുള്ള വ്യവസായ...
- Advertisment -

Most Popular

- Advertisement -