Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര സ്വാമിപാലം...

പെരിങ്ങര സ്വാമിപാലം ജീജീസ് പടി – മണലേൽപ്പാലം റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി

തിരുവല്ല : പെരിങ്ങര സ്വാമി പാലം ജീജീസ് പടി – മണലേൽപ്പാലം റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ന് രാവിലെയോടെയാണ്  പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ റോഡിന്റെ ഉപരിതലം ഇളക്കി ലെവൽ ചെയ്യുന്ന  ജോലികളാണ് നടക്കുന്നത്. വെള്ളക്കെട്ട് ഉള്ള ഭാഗം  ഉയർത്തുന്നുണ്ട്.  ലെവൽ ചെയ്തതിന് ശേഷം റെഡ് മിക്സ് വിരിച്ച് ഉറപ്പിച്ച ശേഷം  ടാറിങ്ങ് നടത്തും. തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും 40 സെന്റിമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യും.  ഈ റോഡിൽ 3 മീറ്റർ വീതിയിൽ  500 മീറ്റർ ദൂരത്തെ പണികളാണ് തുടങ്ങിയത്. കാലാവസ്ഥ അനുകൂലമായാൽ ഉടനെ പണി പൂർത്തികരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം സ്വാമിപാലം ജീജീസ് പടി – മണലേൽപ്പാലം റോഡിൽ കനത്ത മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടിൽ യാത്ര തടസം നേരിട്ടിരുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും റോഡിൽ  വെള്ളക്കെട്ട് പതിവായിരുന്നു. വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ വെള്ളം നീന്തി പോകുന്നതും വാഹന ഗതാഗതവും വളരെ ബുദ്ധിമുട്ടായിരുന്നു.  കെട്ടിക്കിടക്കുന്ന വെള്ളം  ഒഴുകി പോകുവാൻ മാർഗ്ഗം  ഇല്ലാതെ പോയതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത്.  വെള്ളം കെട്ടിക്കിടന്നതോടെ  കൊതുക് ശല്യവും രൂക്ഷമായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍

പത്തനംതിട്ട:  നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്....

ആലപ്പുഴയില്‍ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ : ആലപ്പുഴ എഫ്സിഐ ഗോഡൗണിനു സമീപം രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു.അരൂക്കുറ്റി പള്ളാക്കല്‍ സലിംകുമാര്‍, പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ മംഗലാപുരത്ത് നിന്നും...
- Advertisment -

Most Popular

- Advertisement -