Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsജെ ബി...

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണുന്നു ; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവല്ല : സമൂഹത്തിൻ്റെ മാറ്റത്തിന് വേണ്ടി നിലകൊണ്ട് പ്രത്യാശയുടെ ഊന്ന് വടികളായി വൈ.എം.സി.എ കൾ മാറണമെന്നും മാനസിക ആരോഗ്യം തകരുന്ന സാഹചര്യത്തിൽ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്ന മാറ്റത്തിന് യുവജനങ്ങളെ നയിക്കുവാൻ സാധിക്കണമെന്നും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വൈ.എം.സി.എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണുന്നുവെന്നും റിപ്പോർട്ട് നടപ്പിലാക്കാനാവിശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈ.എം.സി.എ മധ്യ മേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മാറ്റത്തിന് പ്രചോദനം ചിന്താവിഷയത്തിൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി.

മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി, ദേശീയ ട്രഷറർ റെജി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാ. ഡോ. സിജോ പന്തപ്പള്ളി, സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനറുമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, റീജണൽ ട്രഷറാർ അനിൽ ജോർജ്, മുൻ റീജണൽ ചെയർമാൻമാരായ അഡ്വ ജോസഫ് ജോൺ, ജോസ് നെറ്റിക്കാടൻ, റീജണൽ കമ്മറ്റി ചെയർമാൻമാരായ ജോർജ് കോശി, കെ.റ്റി ചെറിയാൻ, മുൻ ജില്ലാ പഞ്ചായത്തംഗം സജി അലക്സ്, റീജണൽ സെക്രട്ടറി, ഡോ. റെജി വർഗീസ്, സെക്രട്ടറി ഷാജി ജെയംസ് , അസോസിയേറ്റ് സെക്രട്ടറി സാംസൺ മാത്യു എന്നിവർ പ്രസംഗിച്ചു. എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ, പാലാ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, ആലപ്പുഴ എന്നീ സബ് – റീജനുകളിലെ 160 വൈ.എം.സി.എകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളത്ത് പോലീസിനെ ആക്രമിച്ചകേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

പന്തളം: വിജയപുരത്ത് ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും ഓണാഘോഷ പരിപാടികൾ കാണാൻ എത്തിയവരെ ആക്രമിക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ഇടിവള കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നു...

ഓപ്പറേഷൻ സിന്ദൂർ : കിരാന ഹിൽസ് ഇന്ത്യ ആക്രമിച്ചെന്ന് വ്യോമയാന വിദഗ്ധൻ ടോം കൂപ്പർ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കിരാന ഹിൽസ് ആണവ സംഭരണശാലയിലും മിസൈലാക്രമണം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. വ്യോമയാന വിദഗ്ധൻ ടോം കൂപ്പർ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക്കിസ്ഥാൻ ആണവ പദ്ധതിയുടെ കേന്ദ്രമായ...
- Advertisment -

Most Popular

- Advertisement -