Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ:...

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച്  ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്

നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പറഞ്ഞിരിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി : മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുപ്പു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്നതിനിടെ തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു. ശംഖുമുഖം, മുതലപ്പൊഴി വിഴിഞ്ഞം, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നും ഇന്നലെ കടലിലേക്ക് പോയവരുടെ കണക്കാണ് ശേഖരിച്ച് തുടങ്ങിയത്. എത്രപേർ മീൻ പിടിക്കാൻ പോയി...

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ കായിക ദിനം

തിരുവല്ല : ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിന്റെ 2024 - 2025 വർഷത്തെ കായിക ദിനം തിരുവല്ല ഡിവൈഎസ്പി  അഷാദ് എസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലനത്തിനും വ്യക്തിത്വവികാസത്തിനും കായിക പരിശീലനം വളരെയധികം സഹായിക്കുമെന്നും...
- Advertisment -

Most Popular

- Advertisement -