Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaവെയിറ്റിംഗ് ഷെഡിൽ...

വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞു വന്നിരുന്ന വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ്  അനാഥാലയത്തിലെത്തിച്ചു

ആറന്മുള: മാസങ്ങളായി വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന അനാഥനായ വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ് അടൂരുള്ള അനാഥാലയത്തിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി ആറന്മുള കോഴിപ്പാലം ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന ഇടയാറന്മുള തെക്കേവശത്ത് വീട്ടിൽ കേശവനെയാണ് (90) അടൂർ മഹാത്മ ജനസേവനകേന്ദ്രം അധികൃതർക്ക് കൈമാറിയത്.

ബന്ധുക്കളാരുമില്ലാത്ത വൃദ്ധൻ അവശനിലയിലയിൽ ബസ് സ്റ്റോപ്പിൽ  കാണപ്പെട്ടത് വഴിയാത്രക്കാർ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസറായ ഷംലയെ അറിയിക്കുക ആയിരുന്നു

ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന്റെ പ്രവർത്തകരെ വിവരം അറിയിച്ചതിനെത്തുടർന്ന് സഹായത്തിനായി പോലീസിനെ സമീപിക്കുകയും പത്തനംതിട്ട  ഡി വൈ എസ് പി ന്യൂമാന്റെ നിർദ്ദേശപ്രകാരം ആറന്മുള പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിൽ എസ് ഐമാരായ വിഷ്ണു, ശിവപ്രസാദ്, എസ് സി പി ഒമാരായ താജുദ്ദീൻ, ബിന്ദുലാൽ, സി പി ഒ ബിനു എന്നിവർ ചേർന്ന്  ജനസേവനകേന്ദ്രം പ്രവർത്തകർക്ക് കേശവനെ കൈമാറുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽ മഴ കനക്കും മുമ്പ് വേഗത്തിൽ നെല്ല് സംഭരിക്കണം- ജില്ല വിജിലൻസ് കമ്മറ്റി

ആലപ്പുഴ: നെല്ലിന്റ ഗുണനിലവാരം കുറച്ചുകാട്ടി മില്ല് പ്രതിനിധികളും ഇടനിലക്കാരും കർഷകരെ ചൂഷണം ചെയ്യുന്നത് തടയണമെന്നും വേനൽ മഴ കനക്കുംമുമ്പ് വേഗത്തിൽ നെല്ല് സംഭരിക്കുകയും സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുകയും വേണമെന്നും ജില്ല...

Kerala Lotteries Results : 03-07-2025 Karunya Plus KN-579

1st Prize ₹1,00,00,000/- PG 324114 Consolation Prize ₹5,000/- PA 324114 PB 324114 PC 324114 PD 324114 PE 324114 PF 324114 PH 324114 PJ 324114 PK 324114 PL...
- Advertisment -

Most Popular

- Advertisement -