Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamനന്മയ്ക്ക് ഉതകുന്ന...

നന്മയ്ക്ക് ഉതകുന്ന ശീലങ്ങൾ ഉള്ളിൽ ജനിക്കുന്ന ദിനമാണ് യഥാർത്ഥ ജന്മദിനം: മാതാ അമൃതാനന്ദമയി ദേവി

കൊല്ലം : സ്വന്തം മനോവികാസത്തിനും സമൂഹത്തിൻ്റെ നന്മയ്ക്കും ഉതകുന്ന പുതിയ ശീലങ്ങൾ ഉള്ളിൽ ജനിക്കുന്ന ദിനമാണ് ഒരു വ്യക്തിയുടെ യഥാർത്ഥ ജന്മദിനമെന്ന് മാതാ അമൃതാനന്ദമയി.

അമൃതപുരിയിൽ അമൃതാനന്ദമയിയുടെ 72 ആം ജന്മദിനാഘോഷം അതിവിപുലമായ ചടങ്ങുകളോടെ നടക്കുന്നിടെയാണ് അമ്മ ഓർമിപ്പിച്ചത്. സന്തോഷിക്കുന്നതിലേറെ ദുഃഖിക്കുന്നവരാണ് ലോകത്തിലുള്ളതെന്നും അവരെ ആശ്വസിപ്പിക്കുന്നതും കണ്ണീരൊപ്പുന്നതും ഒരു കൈത്താങ്ങായി അവർക്കൊപ്പം നിൽക്കുന്നതുമാണ് അമൃതാനന്ദമയിയുടെ സന്തോഷവും ആഘോഷവുമെന്നും അവര്‍ പറഞ്ഞു.

സ്വന്തം മനോവികാസത്തിനും സമൂഹത്തിൻ്റെ നന്മയ്ക്കും ഉതകുന്ന പുതിയ ശീലങ്ങൾ ഉള്ളിൽ ജനിക്കണം. മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസം നൽകാൻ നമുക്ക് സാധിക്കണം. സമൂഹത്തോടും രാജ്യത്തോടും ലോകത്തോടും, പ്രകൃതിയോടുമുള്ള കടമയും കടപ്പാടും നിറവേറ്റാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതാവണം വിദ്യാഭ്യാസം.

ദുഃഖിക്കുന്ന മനുഷ്യരെ സേവിക്കുന്നതാണ് അമൃതാനന്ദമയി ഈശ്വരപൂജയായി കാണുന്നത്. എല്ലാവരിലും ആ ത്യാഗബുദ്ധി ഉണരട്ടെ എന്നും ലോകത്തെ മൂടുന്ന സ്വാർത്ഥതയുടെയും വിദ്വേഷത്തിൻ്റെയും സംഘർഷത്തിൻ്റെയും അന്ധകാരത്തെ അകറ്റിക്കൊണ്ട് സ്‌നേഹത്തിൻ്റെയും നിസ്വാർത്ഥതയുടെയും പ്രകാശം മനുഷ്യൻ്റെ അകവും പുറവും നിറയട്ടെ എന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂത്തുപറമ്പ് പ്രമോദ് വധക്കേസ് : 10 സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി : കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പള പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.പ്രതികൾ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.2007...

Kerala Lotteries Result 07-08-2026 Suvarna Keralam SK-64

1st Prize Rs.1,00,00,000/- RT 467887 (ERNAKULAM) Consolation Prize Rs.5,000/- RN 467887 RO 467887 RP 467887 RR 467887 RS 467887 RU 467887 RV 467887 RW 467887 RX 467887 RY 467887 RZ 467887 2nd Prize Rs.30,00,000/- RO 562419 (MALAPPURAM) 3rd...
- Advertisment -

Most Popular

- Advertisement -