Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsക്ഷേമപെന്‍ഷന്‍ 1600ല്‍...

ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2000 ആക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ധനവ് നടപ്പാക്കി തുടങ്ങിയാല്‍ സര്‍ക്കാരിന് കൂടുതല്‍ രാഷ്ട്രീയ നേട്ടം ലഭിക്കും. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകുമെന്നും ലഭിക്കുന്ന സൂചന.

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്ന ആവശ്യവും പരിഗണിച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചേക്കും. നാലു ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയില്‍. നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തില്‍ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍

പത്തനംതിട്ട: ആത്‍മഹത്യ ചെയ്ത എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുൺ കെ.വിജയൻ. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തു നല്‍കി....

Kerala State Lotteries Results 19-03-2024:Sthree Sakthi Lottery Result

1st Prize Rs.7,500,000/- (75 Lakhs) SD 519006 (NEYYATTINKARA) Consolation Prize Rs.8,000/- SA 519006 SB 519006 SC 519006 SE 519006 SF519006 SG 519006 SH 519006 SJ 519006 SK...
- Advertisment -

Most Popular

- Advertisement -