Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsപേവിഷ ബാധയേറ്റ്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പത്തനംതിട്ട : പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു .പത്തനംതിട്ട മണ്ണാറമല കാര്‍ക്കുന്നില്‍ കൃഷ്ണമ്മ(65)യാണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .

സെപ്റ്റംബര്‍ നാലാം തീയതിയാണ് ബസ് കാത്തു നിന്ന കൃഷ്ണമ്മയ്ക്ക് തെരുവു നായയുടെ കടിയേറ്റത്. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേൽക്കുകയും ചെയ്തു.ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പേവിഷ ബാധയ്ക്കുള്ള വാക്‌സിൻ എടുത്തിരുന്നു .

സെപ്റ്റംബര്‍ 21-ാം തീയതി പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട കൃഷ്ണമ്മയെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു .കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽപ്പാറ ദുരന്തം : ഒൻപതു പേരുടെ സംസ്‌കാരം ഇന്ന്

മലപ്പുറം : വാൽപ്പാറ ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടേയും മൃതദേഹം  നാട്ടിലെത്തിച്ചു .പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷം സംസ്‌കാരം നടക്കും . മലപ്പുറം പാങ്ങ് ജിഎൽപിഎസ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് മരിച്ചത്....

മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ

വയനാട് : വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടി ന​ഗരസഭയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് രാവിലെ...
- Advertisment -

Most Popular

- Advertisement -