Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസ്കൂൾ വിദ്യാർഥികളെ...

സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണം : വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി

കോഴിക്കോട് : സ്കൂ‌ൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മുഹമ്മദലി കിനാലൂരാണ് പരാതി നൽകിയത്.

സ്കൂളുകളിൽ വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണങ്ങൾ പുതിയകാലത്ത് സാധാരണമാണ്. ക്ലാസ് മുറികളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന വീഡിയോ കണ്ടൻ്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ സമീപകാലത്ത് സജീവമാകുന്നത്.

ഇതിനെതിരെയാണ് എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദലി കിനാലൂർ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത്.വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യതയുണ്ടെന്നും, അത് വകവച്ചു നൽകണമെന്നും, അധ്യാപകരുടേത് അമിതാധികാരപ്രയോഗമാണെന്നും മുഹമ്മദലി കിനാലൂർ പറയുന്നു.

കുട്ടികളിൽ മൊബൈൽ അഡിക്ഷൻ ഉണ്ടാക്കുമെന്നുമാണ് ആക്ഷേപം. 2022ൽ ദേശീയ ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് സ്കൂ‌ളുകളിലെയും, ക്ലാസ് മുറികളിലെയും റീൽസ് ചിത്രകരണമെന്നും പരാതിക്കാരൻ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാറുടമകളിൽ നിന്നും മാസപ്പടി വാങ്ങിയ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

തൃശൂർ : ബാറുടമകളിൽ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പാലിയേക്കരയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 32,500 രൂപയും വിജിലൻസ്...

പടഹാരം പാലത്തിലൂടെ കെഎസ്ആർടിസി സർവീസ്

എടത്വ: പടഹാരം പാലത്തിലൂടെ കെഎസ്ആർടിസി സർവീസ് അനുവദിച്ചതായി റെജി ചെറിയാൻ എംഎൽഎ അറിയിച്ചു. ആലപ്പുഴ ഡിപ്പോയിൽ നിന്നു പൂപ്പള്ളി- ചമ്പക്കുളം- പടഹാരം -തകഴി വഴി തിരുവല്ലയിലേക്കാണു സർവീസ്. തകഴി - നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന...
- Advertisment -

Most Popular

- Advertisement -