Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduതാമരശ്ശേരിയില്‍ അമീബിക്...

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു

കോഴിക്കോട് : താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ചു .അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ പിതാവ് സനൂപാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വിപിനെ വെട്ടി പരിക്കേൽപ്പിച്ചത് .തലയ്ക്കാണ് വെട്ടേറ്റത്.മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം.

ആഗസ്റ്റ് 14-നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. അനയയെ ആദ്യം എത്തിച്ചത് താമരശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.വെട്ടേറ്റ ഡോക്ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീ ഗോശാലകൃഷ്ണ ജലോത്സവം നടന്നു

തിരുവല്ല : അറുപത്തൊന്നാം തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം ആഘോഷപൂർവ്വം മുറിയായ്ക്കര നെട്ടായത്തിൽ നടന്നു. നറുക്ക് കിട്ടിയ കീഴ് വന്മഴി പള്ളിയോടത്തിൽ ഭഗവാൻ്റെ തിടമ്പ് ഏറ്റി അടിച്ചിക്കാവ് കടവു വരെ ഘോഷയാത്ര നടത്തി...

പഹൽഗാം ഭീകരരെ സഹായിച്ച 2 പേർ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരർക്ക് അഭയവും ആയുധങ്ങളും നൽകി സഹായിച്ച രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പർവൈസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് പഹൽഗാമിൽനിന്ന് അറസ്റ്റിലായത്....
- Advertisment -

Most Popular

- Advertisement -