Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബാലുശ്ശേരി കോട്ട...

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ സ്വർണ ഉരുപ്പടികൾ കാണാനില്ല: ബിജെപി എക്സിക്യൂട്ടീവ് ഓഫീസറെ ഉപരോധിച്ചു

കോഴിക്കോട് : ബാലുശ്ശേരിയിൽ വേട്ടക്കൊരു മകൻ പരദേവതാ ക്ഷേത്രത്തിൽ നടന്ന സ്വർണ കവർച്ചയിൽ പ്രതിഷേധം ശക്തമാകുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നിന്ന് 20 പവനോളം സ്വർണമാണ് നഷ്ടമായത്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി വിനോദിന്റെ കാലത്താണ് സ്വർണം നഷ്ടമായത്.

എന്നാൽ സ്വർണം മോഷ്ടിച്ച വിനോദനെതിരെ പൊലീസിൽ പരാതി നൽകാതെ ഒളിച്ചു കളിക്കുകയാണ് മലബാർ ദേവസ്വം ബോർഡ്. സംഭവത്തിൽ ബിജെപി പ്രവർത്തകർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെ ഉപരോധിച്ചു. 201​​6 ലാണ് ടി. ടി വിനോദൻ എക്സി. ഓഫിസറായി ക്ഷേത്രത്തിൽ ചുമതലയേൽക്കുന്നത്. അഞ്ച് വർഷത്തോളം എക്സി. മെമ്പറായി തുടർന്നു.

2020 ലാണ് വിനോദൻ ക്ഷേത്രത്തിൽ നിന്നും പോയത്. എന്നാൽ അന്ന് പുതിയ എക്സിക്യൂട്ടീവ് ഓഫീസർക്ക് ക്ഷേത്രം വസ്തുക്കളുടെ കണക്കുകളോ രേഖകളോ കൈമാറാതെ ഇയാൾ മുങ്ങി. തുടർന്ന് മറ്റൊരു എക്സിക്യൂട്ടീവ് ഓഫീസർ എത്തിയെങ്കിലും ഇത് അന്വേഷിച്ചില്ല. മൂന്നാമതായി എത്തിയ എക്സിക്യൂട്ടീവ് ഓഫീസറാണ് 20 പവൻ സ്വർണം നഷ്ടമായ കാര്യം കണ്ടെത്തിയത്. സ്വർണം നഷ്ടമായെന്ന് കാര്യം ബോധ്യപ്പെട്ടിട്ടും 20 മാസത്തിന് ശേഷവും വിനോദിനെ നിയമനടപടി സ്വീകരിക്കാൻ മലബാർ ദേവസ്വം ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല.

സംഭവം വാർത്തയായതോടെ കവർന്ന സ്വർണം  ഇന്ന് രാവിലെ 11 മണിയോടെ  വിനോദൻ തിരിച്ചെത്തിക്കുമെന്നായിരുന്നു മലബാർ ദേവസ്വം ഭാരവാഹികളുടെ പ്രതികരണം. എന്നാൽ പറഞ്ഞ സമയത്തും സ്വർണം എത്തിച്ചിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒഡീഷ സ്വദേശിയുമായി കഞ്ചാവ് ഇടപാട് നടത്തിയ ആളെ തിരുവല്ല പോലീസ് പിടികൂടി

പത്തനംതിട്ട : ഒഡീഷ സ്വദേശി അജിത്ത് ചിഞ്ചണിയുമായി 14 കിലോയിലധികം കഞ്ചാവ് കൈമാറ്റ ഇടപാട് നടത്തിയ ആളെ  തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂർ വള്ളംകുളം കോഴിമല അനു ഭവൻ വീട്ടിൽ സിപ്ലി എന്ന സുധീഷ്...

പ്രവാസികള്‍ക്കായി നോർക്ക-ഇന്ത്യന്‍ ബാങ്ക്  സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഒക്ടോബര്‍ 16ന് ആലപ്പുഴയില്‍

ആലപ്പുഴ : പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഒക്ടോബര്‍ 16 ന് ആലപ്പുഴയില്‍.  രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ...
- Advertisment -

Most Popular

- Advertisement -