Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനാഷണൽ പീപ്പിൾസ്...

നാഷണൽ പീപ്പിൾസ് പാർട്ടി എൻ ഡി എയിൽ ചേർന്നു

തിരുവനന്തപുരം: മേഘാലയ മുഖ്യമന്ത്രി കോൺരാഡ് സാങ്മയുടെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടി കേരളത്തിൽ  NDA-യുടെ ഭാഗമായി. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ സാന്നിധ്യമായ എൻപിപി, മണിപ്പൂരിലെ പ്രധാന രാഷ്‌ട്രീയ പാർട്ടിയുമാണ്. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ  നടന്ന എൻഡിഎ നേതൃയോഗത്തിൽ  രാജീവ് ചന്ദ്രശേഖർ എൻപിപിയെ മുന്നണിയിലേക്ക് സ്വീകരിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് എൻപിപി സംസ്ഥാന അധ്യക്ഷൻ  തോമസ് കെ.ടി, വൈസ് പ്രസിഡന്റ്  ജേക്കബ് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി  ബിജു ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലും രാജീവ് ചന്ദ്രശേഖർ വിഭാവനം ചെയ്യുന്ന വികസിത കേരളം എന്ന ആശയത്തിലും ആകൃഷ്ടരായാണ് പാർട്ടി എഡിഎയുടെ ഭാഗമായതെന്ന് എൻ പി പി സംസ്ഥാന അധ്യക്ഷൻ തോമസ് കെ.ടി. പറഞ്ഞു. പുതിയ ഘടകകക്ഷിയായി ചേരുന്ന എൻ പി പി നേതാക്കളെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ : നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച്...

നാലംഗ കുടുംബത്തിന്റെ ആത്‍മഹത്യ ശ്രമം : അമ്മയും മകളും മരിച്ചു ; പിതാവും മകനും ഗുരുതരാവസ്ഥയിൽ

കോട്ടയം : കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു.ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന (42),മൂത്തമകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -