Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiഎം.ജി.ഒ.സി.എസ്.എം രാജ്യാന്തര...

എം.ജി.ഒ.സി.എസ്.എം രാജ്യാന്തര സമ്മേളനം തുടങ്ങി

മുംബൈ: മാർ ​ഗ്രീ​ഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ( എം.ജി.ഒ.സി.എസ്.എം) 117 ാമത് രാജ്യാന്തര സമ്മേളനത്തിന് റോഹയിൽ തുടക്കമായി. മുംബൈ ഭദ്രാസനത്തിന്റെ ആതിഥേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഭദ്രാനസനാധിപൻ ​​ഗീവർ​ഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു.

വിദ്യാർഥി പ്രസ്ഥാനം പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു. അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ്,  വിദ്യാർത്ഥിപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ്, ഫാ. ജോബിൻ വർഗീസ്, ഫാ. ലിജോ ഡാനിയേൽ, വിന്നി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഫറൻസിനു മുന്നോടിയായി റോഹ ഗ്രീഗോറിയൻ കമ്മ്യൂണിറ്റിയിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ കൂ​ദാശകർമ്മവും നടന്നു. ഞായറാഴ്ച്ച നടക്കുന്ന സാസ്ക്കാരിക സമ്മേളനം മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി അതിഥി തത്കരെ മുഖ്യാതിഥിയാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊലപാതക കേസ് : കന്നഡ നടി പവിത്രഗൗഡയും അറസ്റ്റിൽ

ബെംഗളൂരു : രേണുകസ്വാമി കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നട സൂപ്പർസ്റ്റാർ ദർശന്റെ സുഹൃത്തായ നടി പവിത്ര ​ഗൗഡയും പോലീസ് കസ്റ്റഡിയിൽ. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ബെംഗളൂരുവിലെ വീട്ടിൽ നിന്നാണ് നടിയെ...

ആറന്മുള ജലമേള: പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെഎസ്ആർടിസി സർവീസ് നടത്തും

ആറന്മുള: ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ് നിർദ്ദേശിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്ത ശേഷം ഈ വാഹനങ്ങളിൽ വരുന്നവർക്ക്ക്ഷേത്ര പരിസരത്തേക്കും, സത്രക്കടവ് ഭാഗത്തേക്കും പോകുന്നതിനായി നാല് കെഎസ്ആർടിസി ബസുകൾ...
- Advertisment -

Most Popular

- Advertisement -