Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsബി ജെ...

ബി ജെ പിയും സംഘപരിവാറുമാണ് മുഖ്യമന്ത്രിയെ മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട : ഒരു എം എൽ എ പോലും ഇല്ലാത്ത ബി ജെ പിയും സംഘപരിവാറുമാണ് മുഖ്യമന്ത്രിയെ  മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
രാഹുൽ ഗാന്ധി നേത്യത്വം കൊടുക്കുന്ന ഇന്ത്യാ മുന്നണിയിലാണോ, ഇ പി ജയരാജനും പിണറായി വിജയനും നേതൃത്വം കൊടുക്കുന്ന എൻ ഡി എ മുന്നണിയിലാണോ തങ്ങൾ ഉള്ളതെന്ന് ബിനോയി വിശ്വവും സി പി ഐ യും വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കുട്ടത്തിൽ.

ബി ജെ പിയുടെ ഘടകകക്ഷിയുടെ പ്രതിനിധിയായ കെ കൃഷ്ണൻകുട്ടിയെ പിണറായി ക്യാബിനറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ സംഘപരിവാറിന് വേണ്ടി സി പി എം ഇസ്ലാമോഫോബിയ വളർത്തുകയാണ്.പച്ചക്ക് വർഗ്ഗീയത പറഞ്ഞാണ് ശൈലജ ടീച്ചർ വടകരയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

ശൈലജ ടീച്ചറെയും ശശികല ടീച്ചറെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്ന ആരോപണം രാഹുൽ ആവർത്തിച്ചു. ഷാഫി പറമ്പിലിന് വോട്ട് ചെയ്തവരെല്ലാം പാക്കിസ്ഥാനിൽ പോകണമെന്നാണ് ഇടത് സൈബറിടങ്ങളിൽ പ്രചരണം ഉണ്ടായത്. ഇത്തരം പ്രചരണങ്ങൾ സംഘപരിവാറിൻ്റെ ഭാഗത്ത് നിന്ന് മാത്രമാണ് മുമ്പ് ഉണ്ടായിട്ടുള്ളത്.

ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളു എന്ന് ക്യാപ്ഷനെഴുതിയ ഇടത് മുന്നണി കൺവീനർ ഇപ്പോൾ ഇടതാണോ വലതാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇ പി ജയരാജനും പിണറായി വിജയനും മാധ്യമങ്ങളെ അറിയിക്കാതെ കേന്ദ്രത്തിൽ ഒരു ബോർഡ് ചെയർമാൻ പോലുമല്ലാത്ത ബി ജെ പി യുടെ പ്രഭാരിയായ പ്രകാശ് ജാവദേക്കറെ കണ്ടത് എന്തിനെന്ന് വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാളം ഭരണഭാഷയാകുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യം: എച്ച് സലാം എംഎല്‍എ

ആലപ്പുഴ: മലയാളം ഭരണഭാഷയാകുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് എച്ച് സലാം എംഎല്‍എ പറഞ്ഞു. കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ വെറും...

പക്ഷിപനി : പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

പത്തനംതിട്ട :ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തകഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളിലായി മൂന്ന് കര്‍ഷകരുടെ താറാവുകളില്‍ പക്ഷിപനി ( എച്ച് 5...
- Advertisment -

Most Popular

- Advertisement -