Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsAdoorവിവാഹ വാഗ്ദാനം...

വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്

അടൂർ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കന്യാകുമാരി വിളവൻ കോട് അടയ്ക്കാക്കുഴിയിൽ അനീഷ് രാജേന്ദ്രനെ (ഗോകുൽ-31) ആണ് അടൂർ പോക്സോ കോടതി ശിക്ഷിച്ചത്.

പെൺകുട്ടിയുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും പകർത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. അടൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും തുക അടയ്ക്കാത്ത പക്ഷം 21 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണമെന്നും അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി. സ്മിത ജോൺ ഹാജരായി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട : വാര്യാപുരം ഭവൻസ് വിദ്യാമന്ദിർ പരിസരത്ത് നിന്ന് പച്ച മണ്ണ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശി മുനീറിനാണ്...

Kerala Lotteries Results 14-09-2024 Karunya KR-671

1st Prize Rs.80,00,000/- KS 475528 (KOTTAYAM) Consolation Prize Rs.8,000/- KN 475528 KO 475528 KP 475528 KR 475528 KT 475528 KU 475528 KV 475528 KW 475528 KX 475528...
- Advertisment -

Most Popular

- Advertisement -