Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsസ്പോർട്സ് ഉപകരണങ്ങൾ...

സ്പോർട്സ് ഉപകരണങ്ങൾ നൽകി

തിരുവല്ല : ബധിരരും മൂകരുമായ വിദ്യാർത്ഥികൾ പഠിക്കുന്ന തിരുവല്ല സിഎസ്ഐ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് റോട്ടറി ക്ലബ്ബ് ഓഫ് പായിപ്പാട് സ്പോർട്സ് ഉപകരണങ്ങൾ നൽകി. ഗോൾ പോസ്റ്റ്, നെറ്റ് ,ഫുട്ബാൾ, ജേഴ്സി എന്നിവയെക്കൂടാതെ സ്പോർട്സ് ഡേയിൽ വിവിധ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നൽകുവാനുള്ള മെഡലുകളും സ്കൂൾ ഭാരവാഹികളെ ഏൽപ്പിച്ചു. ഇത് കൂടാതെ സ്കൂളിലെ പച്ചക്കറിത്തോട്ടം വിപുലീകരിക്കുന്നത്തിൻ്റെ ഭാഗമായി റോട്ടറിയുടെ ഭൂമിക പ്രോജക്ടിൽ ഉൾപ്പെടുത്തി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും അന്താരാഷ്ട്ര വോളീബോൾ താരവും ആയ അരുൺ MI മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ zone 33 AG Rtn. വി വർഗീസ് ഇടയാടിയിൽ പതാക ഉയർത്തി ഉൽഘാടനം നിർവ്വഹിച്ചു. മീറ്റിംഗിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റ് RC പായിപ്പാട് പ്രസിഡൻ്റ് Rtn. ഹബീബ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്യുകയും സെക്രട്ടറി Rtn. ഷിജിൻ കെ രാജ് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. സ്കൂൾ PTA പ്രസിഡൻ്റ് അനീഷ് D അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ റീന വർഗീസ് , ഹെഡ്മിസ്ട്രസ് ലീന ചെറിയാൻ ,Rtn Rev പ്രസാദ് വി കുഴിയത്ത്, Rtn അനീഷ് മോഹൻ Rtn വിശാൽ Rtn മുഹമ്മദലിസാഹിബ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഴ്സിങ് വിദ്യാർഥിനിയുടെ മരണം : പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

പത്തനംതിട്ട : നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് ചുട്ടിപ്പാറയിൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന സഹപാഠികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ...

ബലാത്സംഗ കേസ് : നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

കൊച്ചി : ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നും അതിജീവിത ആരോപിക്കുന്ന...
- Advertisment -

Most Popular

- Advertisement -