Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ളക്കേസ്...

ശബരിമല സ്വർണക്കൊള്ളക്കേസ് : മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരുവനന്തപുരം സ്പെഷൽ ജയിലിലേക്ക് മാറ്റി.

കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് എസ്‌ഐടിയുടെ നിർണായക നീക്കം.

ഗൂഢാലോചനയിൽ ഉൾപ്പെടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മുരാരി ബാബുവിനെതിരെ പോറ്റി മൊഴി നൽകിയിരുന്നു. മുരാരി ബാബുവാണ് ശ്രീകോവിലിന് സമീപത്തെ സ്വർണത്തിൽ പൊതിഞ്ഞ ചെമ്പ് പാളികൾ ചെമ്പ് തകിടാണെന്ന് രേഖപ്പെടുത്തിയത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം : ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നവംബർ 12, 13 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം:  വയോധികന്  കഠിനതടവും  പിഴയും

പത്തനംതിട്ട : പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ വയോധികന് രണ്ടുവർഷവും മൂന്നുമാസവും കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി....
- Advertisment -

Most Popular

- Advertisement -