Friday, June 12, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത്...

കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങൾ: ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളാണെന്ന് കുറ്റപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഒരു നീതീകരണവുമില്ലാത്ത രീതിയിലാണ് കെഎസ്ആര്‍ടിസിയില്‍ ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഏകപക്ഷീയമായ സമീപനമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. തൊഴിലാളികളെയോ തൊഴിലാളികള്‍ക്കോ സംഘടനകള്‍ക്കോ യാതൊരു പരിഗണനയും നല്‍കുന്നില്ല. പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടുന്നില്ലെന്നും ടി.പി.രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ബദലി ജീവനക്കാരെ ഏകീകമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മാറ്റി നിര്‍ത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ വിശ്വാസത്തില്‍ എടുക്കാന്‍ മാനേജ്‌മെന്റ് തയാറാകണം. കെഎസ്ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യം തൊഴിലാളികളെ പരിഗണിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഈ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമം നടത്തും മുൻപ് സർക്കാർ ഭക്തരോട് മാപ്പ് പറയണമായിരുന്നു : രമേശ് ചെന്നിത്തല

പാലക്കാട് : ആഗോള അയ്യപ്പസംഗമം നടത്തുന്നതിന് മുൻപ്  ഭക്തജനങ്ങളോട് സര്‍ക്കാര്‍ മാപ്പ് ചോദിക്കേണ്ടിയിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വക അയ്യപ്പസംഗമത്തിനു പിന്നാലെ നടന്ന ബദല്‍ അയ്യപ്പസംഗമം നിക്ഷിപ്ത താല്‍പര്യത്തിന്റെ...

വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു

തിരുവല്ല : തിരുവല്ല വളഞ്ഞവട്ടം കെവി യു.പി സ്കൂളിന് സമീപം വിരണ്ടോടിയ പോത്ത് അഞ്ച്  പേരെ കുത്തി പരിക്കേൽപ്പിച്ചു.പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. വളഞ്ഞവട്ടം...
- Advertisment -

Most Popular

- Advertisement -