Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി സ്ഥിരീകരിച്ച...

പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നിടങ്ങളില്‍ കള്ളിങ് തുടരുന്നു

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ,തകഴി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കള്ളിംഗ് പ്രവർത്തനങ്ങൾ തുടങ്ങി. കൊല്ലം ജില്ലയിൽ നിന്നുള്ള 5 ദ്രുതകർമ്മ സേന അംഗങ്ങളും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 ദ്രുതകർമ്മ സേന അംഗങ്ങളും കള്ളിംഗ് പരിപാടിയിൽ പങ്കെടുത്തു. രാവിലെ  ദ്രുതകർമ്മ സേന അംഗങ്ങൾക്ക് എടത്വ കമ്മ്യൂണിറ്റി ഹാളിൽ  മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പ് അധികൃതരും പരിശീലനം നൽകുകയും ചെയ്തു.

എടത്വ പഞ്ചായത്തിൽ 9 ദ്രുതകർമ്മ സേനയും തകഴി പഞ്ചായത്തിൽ 6 ദ്രുതകർമ്മ സേനയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ 3 ദ്രുതകർമ്മ സേനയും ഉൾപ്പെടെ 18 ടീം ആയിരുന്നു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഏകദേശം 10 മണിയോടുകൂടി കള്ളിംഗ് പരിപാടികൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പ്,  ആരോഗ്യവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കള്ളിങ്ങ് ജോലികൾ തുടരുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുനരധിവാസ പട്ടികയിൽ വ്യാപക അപാകത : മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം

വയനാട് : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപക അപാകത എന്ന് ആരോപിച്ച് പ്രതിഷേധം.മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത് . 388...

സൈബറാക്രമണം : അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട് : അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തു കൊണ്ടാണ് പോലീസ് കേസെടുത്തത് ....
- Advertisment -

Most Popular

- Advertisement -