Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനെല്ല് സംഭരിക്കാൻ...

നെല്ല് സംഭരിക്കാൻ മില്ലുടമകൾ മടി കാണിക്കുന്ന ഇടങ്ങളിൽ സർക്കാർ തന്നെ സംവിധാനമൊരുക്കും : മന്ത്രി പി പ്രസാദ്

തിരുവനന്തപുരം : നെല്ല് സംഭരിക്കാൻ മില്ലുടമകൾ മടി കാണിക്കുന്ന ഇടങ്ങളിൽ സർക്കാർ തന്നെ മുൻകൈ എടുത്ത് സപ്ലൈക്കോ വഴി സംവിധാനമൊരുക്കി നെല്ല് സംഭരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അനക്സിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ചില പ്രയാസങ്ങൾ മില്ലുടമകളുടെ സമീപനം മൂലം ഉണ്ടായിട്ടുണ്ട്. പാലക്കാട് പോലെയുള്ള ഇടങ്ങളിൽ സംഭരണശാലകൾ ഉൾപ്പെടെ തയ്യാറാക്കികൊണ്ട് സപ്ലൈകോ നേരിട്ട് നെല്ലെടത്ത് അവിടങ്ങളിൽ സംഭരിച്ചു വയ്ക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. കുട്ടനാട്ടിൽ വെള്ളക്കെട്ടിന്റെയും മഴയുടെയും മറ്റും പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ അവിടുന്ന് വളരെ വേഗത്തിൽ തന്നെ നെല്ല് സംഭരിക്കാനാണ് തീരുമാനം. അവിടെ ഇന്ന് തന്നെ സംഭരണം തുടങ്ങണമെന്നാണ് സപ്ലൈകോ ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.കാർഷിക സർവകലാശാലയിലെ ഫീസിൽ ഗണ്യമായ കുറവ് വരുത്താനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ടത്തില്‍ 40 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കുക. 19 സിറ്റിങ്ങ് എംഎല്‍എമാരടക്കം 36 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ കഴിഞ്ഞദിവസം ധാരണയായിരുന്നു. യുഡിഎഫ് സിറ്റിങ്ങ്...

കോട്ടയം നഗരസഭയിൽ കോടികളുടെ പെൻഷൻ തട്ടിപ്പ് : പ്രതി പിടിയിൽ

കോട്ടയം : കോട്ടയം നഗരസഭയിൽ കോടികളുടെ പെൻഷൻ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പ്രതി അഖിൽ സി വര്‍ഗീസിനെ കൊല്ലത്ത് നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്.  പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. വ്യാജ...
- Advertisment -

Most Popular

- Advertisement -