Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകവിതാ കൊലക്കേസ്...

കവിതാ കൊലക്കേസ് : പ്രതിക്ക് ജീവപര്യന്തവും 5 ലക്ഷം പിഴയും

തിരുവല്ല : തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് പ്രതി കുമ്പനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു (24)വിന് ജീവപര്യന്തവും 5 ലക്ഷം പിഴയും ശിക്ഷ .അഡിഷനൽ ജില്ലാ കോടതി –1 ആണ് വിധി പുറപ്പെടുവിച്ചത്.

2019 മാര്‍ച്ച് 12-ന് രാവിലെ 9.10-ന് തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വച്ചാണ് പട്ടാപ്പകൽ കോഴഞ്ചേരി അയിരൂര്‍ പുത്തേഴം കണ്ണങ്കരയത്ത് ചരുവില്‍ കിഴക്കേമുറിയില്‍ കവിത(19)യെ പ്രതി കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നത് .പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പെൺകുട്ടിയുടെ മരണമൊഴിയും കേസിൽ നിർണായകമായി .തിരുവല്ല സിഐ ആയിരുന്ന പി.ആര്‍. സന്തോഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മജർ അവകാശ പോരാട്ടത്തിൽ ഇനി ഒരു കുടക്കീഴിൽ അണിനിരക്കും – ടി യു രാധാകൃഷ്ണൻ

ചങ്ങനാശേരി : കേരളത്തിലെ വിശ്വകർമ്മജർ ഇനി അർഹതപ്പെട്ട അവകാശങ്ങൾക്കായി ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് ടി യു. രാധാകൃഷ്ണൻ .വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറായി ചുമതലയേറ്റെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നവംബർ 29 ന് നടന്ന...

അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ ‘വിഷു കൈനീട്ടം’

തിരുവനന്തപുരം : സർക്കാരിന്റെ അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാകാൻ 'വിഷു കൈനീട്ടം' ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നിലവിലുള്ള എസ്എംഎ, ഗ്രോത്ത് ഹോർമ്മോൺ, ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ...
- Advertisment -

Most Popular

- Advertisement -