Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസിംഗപ്പൂരിൽ ജോലി...

സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങൾ  തട്ടിയ കേസിലെ പ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തു.

കോഴഞ്ചേരി : സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 4.90 ലക്ഷം രൂപ തട്ടിയ കേസിൽ കുമളി സ്വദേശിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ഹാറൂൺ മൻസിലിൽ ഫിറോസ് ഖാൻ (44) ആണ് അറസ്റ്റിലായത്. എറണാകുളം കുമ്പളങ്ങിയിൽ നിന്നാണ് ഇയാളെ കോയിപ്രം പൊലീസ് പിടികൂടിയത്.

പുറമറ്റം അമരിയിൽ വീട്ടിൽ പി.ജെ.ആന്റണി സജുവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പല തവണയായാണ് പ്രതി ഫിറോസ് ഖാൻ ആന്റണി സജുവിൽ നിന്ന് പണം വാങ്ങിയത്. വീസ ശരിയാക്കാതിരുന്നതിനെ തുടർന്ന്  പണം തിരികെ ചോദിച്ചപ്പോൾ നൽകാതിരുന്നതോടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നൽ സാധ്യത : ജാഗ്രത പാലിക്കണം- ജില്ലാ കലക്ടർ

പത്തനംതിട്ട : ഓഗസ്റ്റ് 6, 7 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച പശ്ചാത്തലത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം...

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ഓഫീസിലെത്തിയ പ്രധാനമന്ത്രിയെ പ്രിൻസിപ്പൽ സെക്രട്ടറി പികെ. മിത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. കർഷക ക്ഷേമ...
- Advertisment -

Most Popular

- Advertisement -