Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅൽ ഫലാഹ്...

അൽ ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി ഭീകരാക്രമണക്കേസിലെ പ്രതികൾ ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്.

അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കി.ട്രസ്റ്റുമായി ബന്ധപ്പെട്ട് പത്തൊൻപത് ഇടങ്ങളിൽ ഇഡി. പരിശോധന നടത്തിയിരുന്നു. വെറ്റ് മൊഡ്യൂൾ ഭീകര പ്രവർത്തനങ്ങൾക്ക് ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട് . ഭീകരബന്ധമുള്ള ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത മത്സ്യബന്ധനം: നടപടി ശക്തമാക്കി

ആലപ്പുഴ: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽ നിന്നും തോടുകളിലേക്കും പാടശേഖരങ്ങളിലേക്കും ഒഴുക്കിനെതിരെ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടി തുടങ്ങി. "ഊത്തകയറ്റം" എന്നറിയപ്പെടുന്ന...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച്‌ രണ്ടുമരണം

മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടുപേർ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൾ സലാം (43), ​ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ...
- Advertisment -

Most Popular

- Advertisement -